കാണാതായ യുവതികളെ ഭോപാലിൽ കണ്ടെത്തി: കണ്ടെത്തിയത് സൈബർ പോലീസ്

കാണാതായ യുവതികളെ ഭോപാലിൽ കണ്ടെത്തി: കണ്ടെത്തിയത് സൈബർ പോലീസ്

 


കോഴിക്കോട് : 

നാല് നാൾ നാട് അരിച്ച് പെറുക്കിയിട്ടും കണ്ടെത്താൻ കഴിയാത്ത യുവതികളെ കണ്ടെത്തി. സഹപാഠികളും സുഹൃത്തുക്കളുമായ യുവതികളെ ബോപ്പാലിനടുത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്ടെ സൈബർ പൊലീസാണ് മൊബൈൽ ഫോൺ ലൊക്കേഷൻ വഴി യുവതികളെ കണ്ടെത്തിയത്. 

യുവതികളിൽ ഒരാളുടെ ഫോണിൽ മറ്റൊരു സിം ഇട്ടതോടെയാണ് പൊലീസിന് ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് സ്ഥലം സ്റ്റേഷനിൽ വിവരം കൈമാറുകയും യുവതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

യുവതികളുടെ ബന്ധുക്കളും ബോപ്പാലിലേക്ക് വിമാനമാർഗം പുറപ്പെട്ടിട്ടുണ്ട്. വടകര ഒഞ്ചിയം സ്വദേശി ഷഫ്സീന, താമരശ്ശേരി അടിവാരം സ്വദേശിനി നജ്മുൽ ഹുസ്ന എന്നിവരെയാണ് കാണാതായത്. ഇരുപത് വയസ്സ് കാരികളാണ് ഇരുവരും.

പെൺകുട്ടികളെ ഇക്കഴിഞ്ഞ മാർച്ച് 31 മുതലാണ് കാണാതായിട്ടുള്ളത്.ഒഞ്ചിയം സ്വദേശി ഷഫ്സീന വിവാഹിതയാണ്. ഭർത്താവ് വിദേശത്താണ്. ഇരുവരും ബാലുശ്ശേരിയിൽ ഡിഗ്രി പഠന സമയത്ത് മുതൽ ഒറ്റ സുഹൃത്തുക്കളാണ്.