ഗര്‍ഭനിരോധന ഗുളികകള്‍ ഇനി പുരുഷന്മാര്‍ക്കും; പരീക്ഷണം വിജയം

ഗര്‍ഭനിരോധന ഗുളികകള്‍ ഇനി പുരുഷന്മാര്‍ക്കും; പരീക്ഷണം വിജയം

 


ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളിലുണ്ടാക്കുന്ന വലിയ ശാരീരിക പ്രശ്‌നങ്ങളാണ്. ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ ഇത്തരം ഗുളികകള്‍ കഴിക്കുന്നത് മൂലം സ്ത്രീകളില്‍ അമിതഭാരം, ലൈംഗിക താത്പര്യക്കുറവ് എന്നിവ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ പുരുഷന്മാരില്‍ ഗര്‍ഭ നിരോധന ഗുളികകള്‍ പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് അമേരിക്കയിലെ മിന്നസോട്ട സര്‍വ്വകലാശാലയിലെ ഗവേഷകര്‍.


ശരീരത്തിന് കേടില്ലാത്ത ഈ ഗുളിക കഴിക്കുന്നത് ഗര്‍ഭ സാധ്യതയെ ചെറുക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷന്മാരുടെ പ്രത്യുല്‍പാദനത്തില്‍ നിര്‍ണായകമായ വിറ്റാമിന്‍ സിയെ നിയന്ത്രിക്കുകയാണ് ഈ ഗുളികകളുടെ പ്രധാന പ്രവര്‍ത്തനം. ജിപിഎച്ച്ആര്‍ 539 എന്ന പേര് നല്‍കിയിരിക്കുന്ന ഗുളിക എലികളില്‍ പരീക്ഷിച്ച് വിജയം നേടി. ചുണ്ടെലികളിലെ പരീക്ഷണം വിജയം കണ്ടതോടെ മനുഷ്യരിലേക്ക് പരീക്ഷണം നടത്താനാണ് ഗവേഷകര്‍ പദ്ധതിയിടുന്നത്.


മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാവുന്നതോടെ അതിന്റെ ഫലങ്ങള്‍ക്ക് അനുസരിച്ച് മരുന്ന് വിപണിയില്‍ ഇറക്കാനാണ് ഗവേഷകര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും യുവര്‍ചോയ്‌സ് എന്ന കമ്പനിയിലൂടെയായിരിക്കും മരുന്ന് വിപണിയില്‍ എത്തിക്കുക എന്ന്