ധ്രുവങ്ങൾ പതിനാറ് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന്റെ സംവിധായകൻ ‘കാർത്തിക് നരേൻ’ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരൻ. ധനുഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് തെന്നിന്ത്യൻ ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന നടി മാളവിക മോഹനനാണ്. വിജയുടെ മാസ്റ്ററിന് ശേഷം മാളവികയുടെ അടുത്ത ചിത്രം കൂടിയാണ് ഇത്.
ധനുഷിന്റെ കാമുകിയായ താര എന്ന കഥാപാത്രത്തെയാണ് മാളവിക സിനിമയിൽ അഭിനയിക്കുന്നത്. തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് വചരിച്ചിരുന്നെങ്കിലും സിനിമ മാർച്ച് 11-ന് ഡിസ്നി ഹോട്ട് സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എടുത്ത മാളവികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലാണ് മാളവിക ഫോട്ടോസ് എടുത്തിരിക്കുന്നത്. കിരൺസായാണ് മാളവികയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രണിത ഷെട്ടിയാണ് ഇതിനായി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നേട്രി അഗർവാൾ ലാബേലിന്റെ വസ്ത്രങ്ങളാണ് മാളവിക ഇട്ടിരിക്കുന്നത്. കാജൽ കോമളാണ് മാളവികയുടെ ഹെയർ സ്റ്റൈലിംഗ് ചെയ്തത്. നിയതി കോത്താരിയാണ് മേക്കപ്പ്.
സാമുതിരക്കനി, സ്മൃതി വെങ്കട്ട്, രാംകി, അമീർ, ആടുകളം നരേൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജഗമേ താന്തിരം, അട്രാങ്കി റെ തുടങ്ങിയ സിനിമകൾക്ക് ശേഷം ധനുഷ് നായകനാകുന്ന സിനിമയാണ് മാരൻ. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് തമിഴ് സിനിമ പ്രേക്ഷകർക്കും ധനുഷിന്റെ ആരാധകർക്കും ഉള്ളത്.