നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍,ദുരൂഹതയെന്ന് ബന്ധുക്കൾ

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍,ദുരൂഹതയെന്ന് ബന്ധുക്കൾ


വയനാട്: ഭര്‍തൃവീട്ടില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിക്കല്ലൂര്‍ കടവ് തകിടിയില്‍ ഷാജഹാ​െന്‍റയും ഉഷയുടേയും മകള്‍ റെനീഷയാണ് (അമ്മു-27) മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു മാസം മുമ്പായിരുന്നു പേരാമ്പ്ര കാഞ്ഞിരോലി വിപിലേഷുമായുള്ള റെനീഷയുടെ വിവാഹം.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഷാജഹാന്‍ പറയുന്നത്. പേരാമ്പ്ര പൊലീസും തഹസില്‍ദാറും ചേര്‍ന്ന് ഇന്‍ക്വസ്​റ്റ്​ നടത്തിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഷറീന, റഷീന.