നിലമ്പൂരില്‍ എട്ടുവയസ്സുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനക്ക് ക്രൂരമര്‍ദ്ദനം : അധ്യാപകനെതിരെ കേസ്

നിലമ്പൂരില്‍ എട്ടുവയസ്സുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനക്ക് ക്രൂരമര്‍ദ്ദനം : അധ്യാപകനെതിരെ കേസ്

 


മലപ്പുറം : 

മദ്രസ വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ. നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന്‍ റഫീഖ്‌ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.


ഇന്നലെയാണ് സംഭവം നടന്നത്. ഖുര്‍ആൻ പാഠഭാഗം മനപാഠമാക്കാത്തതാണ് അധ്യാപകനെ പ്രകോപിതനാക്കിയത്. ഉടുപ്പിന് മുകളിലൂടെയും ഉടുപ്പ് പൊന്തിച്ചും അധ്യാപകന്‍ ചുരല്‍ ഉപയോഗിച്ച് അടിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പരാതി കൊടുക്കുന്നതില്‍ നിന്ന് വീട്ടുകാരെ വിലക്കുകയായിരുന്നു. എന്നാല്‍, സംഭവം അറിഞ്ഞ പ്രദേശത്തെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ നിലമ്പൂര്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തത്.


അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ നേരത്തെയും റഫീഖ് മര്‍ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.