സന്ദീപിന്റെ കൊലപാതകം; മുഖ്യപ്രതി യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബിജെപി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌..

സന്ദീപിന്റെ കൊലപാതകം; മുഖ്യപ്രതി യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബിജെപി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌..

 


തിരുവല്ല :

 സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) കുത്തിക്കൊന്ന സംഭവത്തിലെ പ്രധാനപ്രതി ജിഷ്‌ണു യുവമോർച്ച പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഈ വസ്‌തുത മറച്ചുവച്ചാണ്‌ മാധ്യമങ്ങളും, ആർഎസ്‌എസും കൊലപാതകം വ്യക്തിവൈരാഗ്യമെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്‌. ജിഷ്‌ണുവിന്റെ രാഷ്‌ട്രീയ അനുഭാവം പ്രകടമാക്കുന്ന നിരവധി പോസ്‌റ്റുകളും ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിൽ കാണാം. കഞ്ചാവ്‌ കേസിലും ബിജെപി പൊലീസ്‌ സ്‌റ്റേഷൻ മാർച്ചിൽ പങ്കെടുത്തും ജിഷ്‌ണു ജയിലിൽ കിടന്നിട്ടുണ്ട്‌. 4 പൊലീസ്‌ സ്‌റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുണ്ട്‌. പ്രതികളുടെ സംഘ്‌പരിവാർ ബന്ധം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്‌.